Fincat

അ‍ഞ്ചും ഒന്നും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.

1 st paragraph

ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഗുരുചരണ്‍ പാഡിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു സംഭവമെന്നാണ് പൊലീസിൻെ പ്രാഥമിക നിഗമനം.

മദ്യപാനത്തിൻ്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രതി കോടാലി ഉപയോഗിച്ച്‌ മൂവരെയുമ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

2nd paragraph