കോഴിക്കോട് സ്വദേശി അസീറില്‍ നിര്യാതനായി
അസീർ: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ കുഴഞ്ഞു വീണു മരിച്ചു. മുക്കം മരഞ്ചാട്ടിയില്‍ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടില്‍ (54) ആണ് മരിച്ചത്.അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹറമ്ബ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം.
സൂപ്പർ മാർക്കറ്റില്‍ ജീവനക്കാരനായ ഇദ്ദേഹം കടയില്‍ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി സൗദിയില്‍ പ്രവാസിയാണ്. രണ്ട് വർഷം മുമ്ബാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന. മക്കള്‍: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കള്‍: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികള്‍ക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.