Fincat

ഇനി രാജാ സാബ്, പ്രഭാസ് ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

പ്രഭാസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് രാജാ സാബ്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. രാജാ സാബിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.ചിത്രത്തില്‍ നീണ്ട മുടിയുള്ള ലുക്കിലും താരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

1 st paragraph

നേരത്തെ രാജാ സാബിന്റെ ഒരു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് ചര്‍ച്ചയായി മാറിയിരുന്നു. സംഗീതം എസ് തമനുമാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയാണ്. നിധി അഗര്‍വാളിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ നായികയാകും.

കല്‍ക്കി 2898 എഡി എന്ന സിനിമയും പ്രഭാസിന്റേതായി ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച്‌ നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്ബത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

2nd paragraph

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദീപീക പദുക്കോണ്‍ നായികയാകുമ്ബോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.