Fincat

മുന്തിരി ജ്യൂസ് കുടിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മൂന്നു പേര്‍ ചികിത്സയില്‍

അലനല്ലൂർ: എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാലു വയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകൻ ഫവാസിന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1 st paragraph

അലനല്ലൂരിലെ കടയില്‍നിന്ന് വാങ്ങിയ മുന്തിരി ഉപയോഗിച്ച്‌ വീട്ടില്‍വെച്ച്‌ ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചുതുടങ്ങിയ ഇവർ അവശരായി കുഴഞ്ഞുവീണു. ഉടൻ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.