സനിയമോളുടെ ഇടപെടല്‍ ഫലം കണ്ടു: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ ബസില്‍ സീറ്റ് സംവരണം
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ ബസ്സില്‍ നിർബന്ധമായും സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.മലപ്പുറം കക്കാട് ജി.എം.യു.പി സ്കൂള്‍ വിദ്യാർഥിനി ഫാത്തിമ സനിയ്യയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
വൈകല്യമുള്ള കുട്ടികള്‍ക്ക് സ്കൂള്‍ ബസ്സില്‍ സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്നും ബസ് ഫീസ് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ ഫാത്തിമ സനിയ്യ ഹരജി സമർപ്പിച്ചിരുന്നു. സ്കൂള്‍ ബസ് ഫീസ് നിർണയം അതാത് സ്കൂളുമായി ബന്ധപെട്ട വിഷയമാണെന്നും എങ്കിലും ശാരീരിക വൈകല്യമുള്ള സാമ്ബത്തികമായി പിന്നാക്കം നില്കുന്ന വിദ്യാർഥികള്‍ക്ക് മാനുഷിക പരിഗണന കല്‍പ്പിച്ച് സ്കൂള്‍ ബസില്‍ ഫീസിളവ് ലഭ്യമാക്കാൻ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറഞ്ഞു.