Fincat

10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ റദ്ദാക്കപ്പെടുമോ; ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം

രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി എല്ലാ പ്രധാന രേഖകളും ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് ഇപ്പോള്‍ നിർബന്ധമാണ്.കൂടാതെ ആധാർ പുതുക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. എന്നാല്‍ പത്ത് വർഷത്തിന് മുൻപ് എടുത്ത ആധാർ കാർഡ് നിർബന്ധമായും പുതുക്കണമെന്നും പുതുക്കിയില്ലെങ്കില്‍ ആധാർ റദ്ദാക്കപ്പെടുമെന്ന ചില വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഈ വാർത്തകളില്‍ പലതും അടിസ്ഥാനമില്ലാത്തതും വ്യാജവുമാണ്. എന്താണ് സത്യാവസ്ഥ?

1 st paragraph

പത്ത് വർഷത്തിന് ശേഷം ആധാർ പുതുക്കുന്നത് നിർബന്ധമല്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുതുക്കുന്നത് നല്ലതാണ്. ആധാർ കാർഡ് പഴയതാണെങ്കില്‍ അത് അപ്ഡേറ്റ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ അതിൻ്റെ പ്രയോജനം ലഭിക്കൂ. ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങള്‍ പഴക്കമുള്ളതാകാം, അത്തരമൊരു സാഹചര്യത്തില്‍, അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. അതേസമയം ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്ബത്തെപ്പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്യില്ല.

ആധാർ പുതുക്കാൻ ഫീസ് നല്‍കേണ്ടത് ആവശ്യമാണ്. അതേസമയം ഓണ്‍ലൈൻ ആയാണ് പുതുക്കുന്നതെങ്കില്‍ സൗജന്യമാണ്. ജൂണ്‍ 15 വരെ മാത്രമാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. ആധാറിന് പത്ത് വർഷത്തിലധികം പഴക്കമുണ്ടെങ്കില്‍ ആ സമയത്തിനകം നഗരമോ വിലാസമോ മാറ്റിയിട്ടുണ്ടെങ്കില്‍, തിരിച്ചറിയല്‍ രേഖയായി ഇത് നല്കാൻ കഴിയില്ല. അതിനാല്‍ ആധാർ പുതുക്കേണ്ടത് ആവശ്യമായി വരുന്നു.

2nd paragraph

ഓണ്‍ലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ആയ myaadhaar.uidai.gov.in- വഴി ചെയ്യാവുന്നതാണ്