Fincat

ഭര്‍ത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച്‌ അധ്യാപിക മരിച്ചു

മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച്‌ വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്.

1 st paragraph

വളവനങ്ങാടി ഡോണ്‍ ബോസ്കോ സ്ക്കൂളിലെ കെ.ജി.വിഭാഗം അധ്യാപികയാണ്. മതിലകം പാലത്തിന് കിഴക്ക് തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

ഭർത്താവുമൊത്ത് മതിലകത്തെ ചർച്ചിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയില്‍ വന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ മതിലിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2nd paragraph

നിർത്താതെപോയ ഓട്ടോ ടാക്സി പിന്നീട്‌ കാട്ടുർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30ന് മതിലകം സെൻറ് ജോസഫ്സ് ലാററിൻ ചർച്ചില്‍ നടക്കും. മക്കള്‍: സ്റ്റീവൻസണ്‍ (സിംഗപ്പൂർ), സ്റ്റാലൻസണ്‍.