Fincat

കാറില്‍ സഞ്ചരിച്ച യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച്‌ റോഡില്‍ ഉപേക്ഷിച്ചു

തിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദിച്ച്‌ റോഡില്‍ ഉപേക്ഷിച്ചു.തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23) നാണ് മർദനമേറ്റത്. ഇയാള്‍ സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചു തകർത്തു.

1 st paragraph

ഇന്നലെ രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദിച്ച ശേഷം ശരത്തിനെ ഇന്ന് പുലർച്ചെ ആറു മണിയോടെ കവിയൂർ മാകാട്ടി കവലയില്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കാർ അടിച്ച്‌ തകർത്ത് സംഘം കടന്നുകളഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് ശരത് പറഞ്ഞു. പരിക്കേറ്റ് റോഡില്‍ കിടന്നിരുന്ന ശരത്തിനെ സമീപവാസികള്‍ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മണ്ണുമാഫിയകള്‍ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2nd paragraph

മാന്താനം സ്വദേശി സേതുവിന്‍റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തിയന്ത്രത്തിന്‍റെ ഡ്രൈവറാണ് മർദനമേറ്റ ശരത്