മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് ആര്? ഈ ബാങ്കുകളുടെ സൂപ്പര്‍ പദ്ധതികള്‍ അറിയാം
മുതിർന്ന പൗരനാണെങ്കില്‍ പൊതുവെ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കാറുണ്ട്. മാത്രമല്ല, രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകള്‍ അവതരിപ്പിക്കാറുണ്ട്.
ഇതിനെല്ലാം താരതമ്യേന പലിശ നിരക്ക് കൂടുതലായിരിക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സിയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. സ്ബിഐ വീകെയർ, എച്ച്‌ഡിഎഫ്‌സി സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡി എന്നിവയാണ് ഇവ. ഇതില്‍ ഇതില്‍ നിക്ഷേപിച്ചാണ് മുതിർന്ന പൗരന്മാർക്ക് കൂടുതല്‍ വരുമാനം ലഭിക്കുക എന്നറിയാം.
എച്ച്‌ഡിഎഫ്‌സി സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡി
എച്ച്‌ഡിഎഫ്‌സി ബാങ്ക് 2020 മുതല്‍ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡി. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനത്തിന് പകരം 0.25 ശതമാനം കൂടി കൂട്ടി 0.75 ശതമാനം അധിക പലിശ നല്‍കുന്നു. ഇത് സാധാരണ എഫ്ഡിയെക്കാള്‍ കൂടുതല്‍ പലിശയാണ്. അഞ്ച് വർഷം മുതല്‍ 10 വർഷം വരെയുള്ള എഫ്ഡികളില്‍ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും. അഞ്ച് കോടിയില്‍ താഴെയുള്ള എഫ്ഡിക്കാണ് ഈ പലിശ ലഭിക്കുക. സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മെയ് 11 വരെ നീട്ടിയിട്ടുണ്ട്.
എസ്ബിഐ വീകെയർ
കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് അവരുടെ പണം നിക്ഷേപിക്കാനുള്ള അവസരമായാണ് എസ്ബിഐ വീകെയർ സ്പെഷ്യല്‍ എഫ്ഡി സ്കീം ആരംഭിച്ചത്. ഈ സ്കീമില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തുന്നതിലൂടെ, ഉയർന്ന വരുമാനം നേടാനാകും. 0.50 ശതമാനം അധിക പലിശ ലഭ്യമാണ്. നിലവില്‍ എസ്ബിഐയുടെ ഈ എഫ്ഡി സ്കീം 7.50 ശതമാനം നിരക്കില്‍ പലിശ നല്‍കുന്നു. സെപ്തംബർ 30-വരെ നിക്ഷേപിക്കാൻ അവസരമുണ്ട്.