ദുബൈയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരിച്ചു

ദുബൈ: അല്‍ ഖൈർ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്ബിള്ളില്‍ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.12 വർഷത്തിലധികമായി ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്നു.

നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദില്‍ ഖബറടക്കും. ഹഫ്സയാണ് മാതാവ്. സഹോദരി: ബീമ.