Main Banner

കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തൃശൂർ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്ബിലാണ് ആന എത്തിയത്.രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.

1 st paragraph

അതിനിടെ, വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58 )ന് ആണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോത്തുകളെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുഴിയില്‍ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്ക് പറ്റിയത്.