അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല.അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്.വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു.കൂടുതല്‍ വൈദ്യുതി എത്തിക്കും.ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല.ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് ചൂട് അസഹ്യമായി തുടരുന്നു. ഓരോ ദിവസവും മുന്നറിയിപ്പുകളും വരുന്നു. വൈദ്യുതി ഉപയോഗവും ചൂടിന് അനുസരിച്ച് കൂടിവരികയാണ്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതികപ്രശ്നവും വൈദ്യുതിച്ചെലവും കെഎസ്‌ഇബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഉപയോക്താക്കളുടെ സഹകരണം വൈദ്യുതി ബോർഡ്.തേടി.ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്ബോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനും സാധിക്കും.