നേരത്തെ വന്ന് നേട്ടം കൊയ്യാൻ മമ്മൂട്ടി; ‘ടര്‍ബോ’ വൻ അപ്ഡേറ്റ്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ റിലീസ് തിയതി മാറ്റി. മെയ് 23 ആണ് പുതുക്കിയ തിയതി.നേരത്തെ ജൂണ്‍ 13ന് ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.