കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ്(27) മരിച്ചത്.ഇന്ന് രാവിലെയാണ് 10.30 ഓടെയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്ക് ഒപ്പം നില്‍ക്കുന്നതിനിടെ ശബരീഷിന് അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം, ശബരീഷിന്റെ മരണകാരണം വ്യക്തമല്ല.