Fincat

17-കാരിയെ ആദ്യം പീഡിപ്പിച്ചത് 14-കാരൻ; പീഡനത്തിനിരയായത് രണ്ട് പെണ്‍കുട്ടികള്‍, 9 പ്രതികള്‍ പിടിയില്‍

ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേരെ അറസ്റ്റുചെയ്തു.പെണ്‍കുട്ടികളില്‍ ഒരാള്‍ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

1 st paragraph

ഉദുമല്‍പ്പേട്ടയില്‍ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന 17 വയസ്സുകാരിയും സുഹൃത്തായ 13 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്. പ്രതികളില്‍ ഉള്‍പ്പെട്ട, റേഷൻകടയില്‍ ജോലി ചെയ്യുന്ന 14 വയസ്സുകാരൻ മുതിർന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു യുവാക്കളിലേയ്ക്ക് കൈമാറുകയുമായിരുന്നു.

13 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത് മുതിർന്ന പെണ്‍കുട്ടിയാണ്. താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന പെണ്‍കുട്ടി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് എല്ലാവരെയും അറസ്റ്റ്ചെയ്തിട്ടുണ്ട്.

2nd paragraph

പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു.