കനത്ത മഴയില്‍ വയോധികൻ വെള്ളക്കെട്ടില്‍ വീണു മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് മരിച്ചു. തിരുവനന്തപുരം ചാക്ക പരക്കുടി ലെയ്നില്‍ വിക്രമൻ (82) ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളത്തില്‍ കാല്‍തെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. വിക്രമൻ ഒറ്റക്ക് ആയിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. അതിനാല്‍ ആരും അറിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
