Fincat

ആപ് ഇൻസ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന് വ്യാജ പ്രചാരണം; ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: പ്രത്യേക മൊബൈല്‍ ആപ് ഇൻസ്റ്റാള്‍ ചെയ്ത് അതുവഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി.വാട്സ്ആപ്പിലൂടെയാണ് ആപ്പിനെക്കുറിച്ചുള്ള പ്രചാരണം. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പ്രതികരിക്കരുത്.

സംശയങ്ങള്‍ ദൂരീകരിക്കാൻ കെ.എസ്‌.ഇ.ബിയുടെ ടോള്‍ഫ്രീ നമ്ബറായ 1912ല്‍ വിളിക്കാം. കെ.എസ്‌.ഇ.ബി ഉപഭോക്തൃ സേവന മൊബൈല്‍ ആപ്ലിക്കേഷനായ കെ.എസ്.ഇ.ബി വഴി വൈദ്യുതി ബില്ലടയ്ക്കല്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു.