ആറു വയസ്സുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി

ചാത്തന്നൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടി കൊച്ചു മിടുക്കി ഇവാ ജെയിംസ്. ചാത്തന്നൂർ ഇത്തിക്കര ആറിലെ പള്ളിക്കമണ്ണടി കടവില്‍ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് സമയം പൊങ്ങിക്കിടന്നാണ് ‘ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോങ്ങസ്റ്റ് ഡ്യൂറേഷൻ ബൈ എ കിഡ്’ എന്ന റെക്കോർഡ് ഈ ആറു വയസ്സുകാരി കരസ്ഥമാക്കിയത്.

ഇവ ജയിംസ് ചാത്തന്നൂർ സെൻറ് ജോർജ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ബിവ ജയിംസും നീന്തല്‍ പരിശീലനം നടത്തി വരികയാണ്.

ചാത്തന്നൂർ താഴം നോർത്ത് ജെയിംസ് ഭവനില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെയിംസിന്റെയും ലീനയുടെയും മക്കളാണ്. പത്തനംത്തിട്ട സീതത്തോട് ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമില്‍ അംഗമായ ജയിംസ് നീന്തല്‍ പരിശീലകനാണ്. നൂറു കണക്കിന് ആള്‍ക്കാർക്ക് പരിശീലനം നല്‍കുന്ന ജയിംസിന് ഒപ്പം പരിശീലനത്തിന് എത്തിയാണ് ഈ കൊച്ചു മിടുക്കി നേട്ടങ്ങള്‍ കൈവരിച്ചത്.