അമ്മയെ മര്‍ദിച്ച കേസില്‍ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റില്‍
മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.മൂവാറ്റുപുഴ നഗരസഭ മുൻ കൗണ്‍സിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്നു ഇയാള്‍.
മാസങ്ങള്‍ക്കുമുമ്ബ് ഇവിടത്തെ അന്തേവാസികളായ നാല് വയോധികർ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നഗരസഭ വയോജനകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് മറ്റൊരു പേരില്‍ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ഇയാള്‍.