സ്ഥാനങ്ങളില്‍ മാറ്റമുണ്ടോ?, നായികമാരില്‍ ഒന്നാമത് ആര്?, പട്ടിക പുറത്ത്
മെയ് മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ബോളിവുഡ് നായികമാരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആലിയ ഭട്ടാണ് മെയിലും ഒന്നാമത്. സിനിമയില്‍ നിരന്തരം എത്താറില്ലെങ്കിലും ജനപ്രീതിയില്‍ ബോളിവുഡില്‍ മെയ്‍യിലും ആലിയ ഭട്ട് ഒന്നാമത് തുടരുന്നു എന്നാണ് ഓര്‍മാക്സിന്റെ പട്ടിക.
രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായി വരാനിരിക്കുന്ന ചിത്രം പ്രഭാസിന്റെ കല്‍ക്കി 2898 എഡിയാണ്. ദീപിക പദുക്കോണിന് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍ എന്ന സൂചനയും ഓര്‍മാക്സ് മീഡിയയുടെ താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നതില്‍ സഹായകരമായി. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനും ദീപിക പദുക്കോണിനാകാറുണ്ടെന്നതാണ് താരങ്ങളില്‍ മുൻനിരയിലെത്തിക്കുന്നത്.
മൂന്നാം സ്ഥാനത്ത് കൃതി സനോണാണ് ബോളിവുഡില്‍ എത്തിയിരിക്കുന്നത് എന്നത് ഓര്‍മാക്സ് പുറത്തുവിട്ട താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താൻ തുണച്ചു. കൃതി സനോണിന് നിലവില്‍ ബോളിവുഡ് സിനിമ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത് നേട്ടമായതാണ് താരത്തിന് മൂന്നാമത് എത്താൻ സഹായകരമായത്. നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് ഓര്‍മാക്സിന്റെ പട്ടിക.
തൊട്ടുപിന്നില്‍ കൈറ അദ്വാനിയാണ്. നടി ശ്രദ്ധാ കപൂറാണ് ബോളിവുഡ് താരങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രൂ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായി തിളങ്ങിയ കരീനാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത്. പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്താണ് ബോളിവുഡില്‍ എന്നാണ് റിപ്പോര്‍ട്ട്. ഒമ്ബതാമത് ദിഷാ പഠാണിയെത്തിയപ്പോള്‍ പത്താമത്തെ താരം അനുഷ്‍ക ശര്‍മയുമാണെന്നുമാണ് ഓര്‍മാക്സിന്റെ പട്ടിക.