ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേര്‍ പിടിയില്‍

കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയില്‍. ചൂരമുടി കൊമ്ബനാട് കൊട്ടിശ്ശേരിക്കുടി ആല്‍ബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതികളെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുറിച്ചിലക്കോടു നിന്നുമാണ് പിടികൂടിയത്.

പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആല്‍ബിൻ പതിനൊന്ന് കേസുകളില്‍ പ്രതിയും കാപ്പയില്‍ ഉള്‍പ്പെട്ടയാളുമാണ്. എ എസ് പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ വി പി സുധീഷ്, എസ് ഐമാരായ കെ ആർ അജീഷ്, എ കെ രാജു , കെ വി നിസാർ , എ എസ് ഐ എം ജി സജീവ്, സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട്, സി പി ഒമാരായ മിഥുൻ മോഹൻ, അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.