Shobhika

അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാല്‍ നല്‍കി നഴ്സിംഗ് ഓഫീസര്‍; കാസര്‍കോട്ട് നിന്നൊരു അനുകമ്ബയുടെ മാതൃക

കാസർഗോഡ്:അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്ബയുടെ പര്യായമായി മാറി.

1 st paragraph

കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ യുവതിയുടെ മൃതദേഹത്തിനരികെ, 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ ബന്ധുക്കള്‍ വലയുകയായിരുന്നു.

ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ മെറിൻ മുലപ്പാല്‍ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വരുകയായിരുന്നു. വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങള്‍ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കള്‍ക്ക് കൈമാറി.

2nd paragraph

ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ. മെറിൻ ബെന്നിയെ ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ജമാല്‍ അഹ്മദ് നേരിട്ട് കണ്ട് അഭിനന്ദങ്ങള്‍ അറിയിച്ചു.