Fincat

ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

മസ്‌കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച്‌ മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്ബറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്ബറിലും ബന്ധപ്പെടാവുന്നതാണ്.

1 st paragraph

ബലിപെരുന്നാള്‍; 169 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ സുല്‍ത്താന്‍

മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ 169 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇവരില്‍ 60 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.

2nd paragraph