പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടില്‍ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്.പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കല്‍, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്ബൂർ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കും.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയില്‍ നിര്യാതനായി. മലപ്പുറം മമ്ബാട് ടാണ പുള്ളിപ്പാടം സ്വദേശി ചേർക്കുന്നൻ വീട്ടില്‍ അഹമ്മദ് കുട്ടി (57) എന്ന ‘ചെറി’യാണ് റിയാദ് കിങ്ഡം ആശുപത്രിയില്‍ മരിച്ചത്.
റിയാദിലെ അല്‍യാസ്മിൻ ഡിസ്ട്രിക്റ്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: വീരാൻ കുട്ടി, മാതാവ്: ബീയാത്തുട്ടി, ഭാര്യ: സജിന, മക്കള്‍: അൻഷിദ, ആമീൻ, അസ്‌ലം. മരണാനന്തര നിയമനടപടികള്‍ പൂർത്തീകരിച്ച് മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കല്‍, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നല്‍കുന്നു.