ഭാരതപ്പുഴയില്‍ പോത്തുകള്‍ ചത്തുപൊങ്ങി, ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങള്‍
പാലക്കാട്: ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്ബി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം.പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയില്‍ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങള്‍. ഇവിടെ നിന്നും കുടിവെള്ള വിതരണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.