വടകരയ്ക്കും മാഹിക്കും ഇടയില്‍ റെയില്‍വേ ലൈനിലെ സിഗ്നല്‍ കേബിളുകള്‍ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: റെയില്‍വെ ലൈനിലെ സിഗ്നല്‍ കേബിള്‍ മുറിച്ചു മാറ്റി. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടൻ ഗേറ്റിലാണ് സംഭവം.ട്രെയിനുകള്‍ക്ക് സിഗ്നല്‍ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ കേബിള്‍ മുറിച്ചു മാറ്റിയതായി കണ്ടത്. സിഗ്നല്‍ ലഭിക്കാതായതോടെ ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകി. കേബിള്‍ മുറിച്ചുമാറ്റിയത് മോഷ്ടാക്കളെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.