Fincat

അമ്മയെ 2 ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോള്‍ കിണറ്റില്‍ ഒരു മൃതദേഹം; ഭര്‍ത്താവ് മുങ്ങി, ദുരൂഹത

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് ദിവസം മുമ്ബ് കണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയംവയല്‍ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്.സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തില്‍ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

1 st paragraph

ഇടിയംവയല്‍ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം രാവിലെ മകൻ അടുത്തുള്ള കിണറ്റില്‍ വെള്ളം കോരാൻ പോയപ്പോഴാണ് മീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മീന മരിച്ചെന്ന വിവരം പരന്നതിനു പിന്നാലെയാണ് ഭർത്താവ് ശങ്കരനെ കാണാതായത്. സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. ഇക്കാര്യം പ്രദേശവാസികളും ബന്ധുക്കളും പൊലീസിന് മൊഴി നല്‍കി. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2nd paragraph