Fincat

48 കാരന്‍റെ മരണം: മധ്യവയസ്കൻ അറസ്റ്റില്‍

ഏറ്റുമാനൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്ബില്‍ വീട്ടില്‍ പുള്ള് കുഞ്ഞുമോൻ എന്ന കുഞ്ഞുമോൻ (71) അറസ്റ്റില്‍.അതിരമ്ബുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടില്‍ ഷിജു എന്ന സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. ജൂണ്‍ 16ന് വൈകുന്നേരം സ്കൂട്ടർ ഓടിച്ചു വരവേ കുഴഞ്ഞു വീണ സെബാസ്റ്റ്യൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 28 നാണ് മരിച്ചത്.

1 st paragraph

മരണകാരണം പ്ലീഹക്ക് ഏറ്റ ആഘാതമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മില്‍ സംഘർഷമുണ്ടായത് വെളിപ്പെടുന്നത്. അതിരമ്ബുഴ മാര്‍ക്കറ്റിനു സമീപം ശീട്ടു കളിക്കുന്ന സ്ഥലത്ത് സംഘർഷം ഉണ്ടാവുകയും കുഞ്ഞുമോൻ കരിങ്കല്ല് കഷണം കൊണ്ട് സെബാസ്റ്റ്യനെ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം സ്ഥലത്തുനിന്നു മടങ്ങിയ സെബാസ്റ്റ്യൻ പോകുന്ന വഴി കുഴഞ്ഞുവീഴുകയായിരുന്നു.