Fincat

ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; വടക്കൻ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറവാണെങ്കിലും കടല്‍ പ്രക്ഷുബ്ധമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ ആറ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളില്‍ വടക്കൻ കേരളത്തില്‍ മഴ ശക്തമായി തുടരും.

മറ്റ് ദിവസങ്ങളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍

03: കോഴിക്കോട്, കണ്ണൂർ, കാസർകോട്

2nd paragraph

04: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

05: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06: കോഴിക്കോട്, കണ്ണൂർ, കാസർകോട്

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മിതമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, മധ്യകിഴക്കൻ അറബിക്കടലിന്‍റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.