വമ്ബൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദ് ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികള്‍ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, ഓറല്‍, ഡെന്‍റല്‍ ഹെല്‍ത്ത് ടെക്നീഷ്യൻ എന്നിവയുള്‍പ്പെടെ കൂടാതെ സ്പെഷ്യലൈസേഷനുകളില്‍ ഒഴിവുകളുണ്ടെന്ന് കുവൈത്ത് ഓയില്‍ കമ്ബനി അറിയിച്ചു. ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.
ആവശ്യമായ യോഗ്യതകള്‍ക്ക് പുറമേ പ്രവാസികള്‍ക്ക്, ട്രാന്‍സ്ഫറബിള്‍ വിസ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ഓയില്‍ കമ്ബനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ അഹമ്മദി ഹോസ്പിറ്റല്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. അപകടങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമുള്ള ചികിത്സ, ഇൻറേണല്‍ മെഡിസിൻ, ജനറല്‍ പ്രാക്ടീസ്, ജനറല്‍ സർജറി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താല്‍മോളജി, ചെവി, മൂക്ക്, തൊണ്ട പരിചരണം, ദന്തചികിത്സ, പ്രതിരോധ മെഡിക്കല്‍ സേവനങ്ങള്‍, റേഡിയോളജി, അനസ്തേഷ്യ, ഫിസിയോതെറാപ്പി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.