മലയാളി ഹജ്ജ് തീര്‍ഥാടകൻ മക്കയില്‍ നിര്യാതനായി

റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ തെറ്റയില്‍ അബ്ദുല്‍ ഖാദർ (79) ആണ് മരിച്ചത്.ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയും മക്കളും അടങ്ങുന്ന സംഘം മദീന സന്ദർശനം കഴിഞ്ഞ് ബുധനാഴ്ച നാട്ടിലെത്തിയിരുന്നു. ഭാര്യ: ആയിഷ, മക്കള്‍: മുഹമ്മദ്‌, അഡ്വ. ഇബ്രാഹിം, ഫാത്തിമ, ഖദീജ ബീവി, ഡോ. സഫിയത്ത്.