അമ്ബമ്ബോ!പുതിയ മോഡല്‍ എത്തും മുമ്ബേ സ്റ്റോക്ക് ക്ലിയര്‍ ചെയ്യണം, ഈ എസ്‌യുവിക്ക് രണ്ടുലക്ഷം വെട്ടിക്കുറച്ചു
അമേരിക്കൻ ഐക്കണിക്ക് കാർ കമ്ബനിയായ ജീപ്പ് ഇന്ത്യൻ വിപണിയില്‍ മെറിഡിയൻ എസ്‌യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്ബനി ഈ എസ്‌യുവിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്. നേരത്തെ 31.23 ലക്ഷം രൂപയായിരുന്നു ഈ കാറിൻ്റെ എക്‌സ്‌ഷോറൂം വില. ഇപ്പോഴത് 29.49 ലക്ഷം രൂപയായി കുറഞ്ഞു. ജീപ്പ് മെറിഡിയൻ ഓവർലാൻഡ്, ലിമിറ്റഡ് (O) എന്നീ രണ്ട് ട്രിമ്മുകളില്‍ വാങ്ങാം. ഓപ്ഷണല്‍ എക്സ് പാക്കേജും ഇതില്‍ ലഭ്യമാണ്.
നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാനാണ് കമ്ബനി ഈ വെട്ടിക്കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറിഡിയൻ്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്ബനി. വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ്റെ പുറംഭാഗത്ത് ചെറിയ മാറ്റങ്ങള്‍ കാണാം. അതേസമയം ഇൻ്റീരിയറിലും ചില മാറ്റങ്ങളുണ്ടാകും. ക്യാബിനിലെ പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, ഡാഷ്‌ബോർഡിലെയും സെൻ്റർ കണ്‍സോളിലെയും ചെറിയ വ്യത്യാസങ്ങള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടും. ഫ്രണ്ട്, റിയർ ഡാഷ്‌ക്യാം, എയർ പ്യൂരിഫയർ, റിയർ വിൻഡോ ബ്ലൈൻ്റുകള്‍ തുടങ്ങിയ നൈറ്റ് ഈഗിള്‍ എഡിഷൻ ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, പനോരമിക് സണ്‍റൂഫ്, വെൻ്റിലേറ്റഡ് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയർലെസ് ചാർജിംഗ്, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാകും.
ഫെയ്‌സ്‌ലിഫ്റ്റഡ് മെറിഡിയനില്‍ 168 ബിഎച്ച്‌പി പവറും 350 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസല്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്മിഷനില്‍, 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്. വാഹനത്തിൻ്റെ ചില വകഭേദങ്ങളില്‍ 4×4 സംവിധാനവും ഉള്‍പ്പെടും. 2024 ജീപ്പ് മെറിഡിയൻ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, വരാനിരിക്കുന്ന ഫോർഡ് എവറസ്റ്റ് എന്നിവയുമായി മത്സരിക്കും. ഗ്ലോസ്റ്ററിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംജി.