നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാല്‍ കൃഷ്ണ (27) ആണ് മരിച്ചത്.നഗരസഭയുടെ കഴക്കൂട്ടത്തെ ഷീല്‍ ലോഡ്ജിന്റെ എ സി പി പാനല്‍ വർക്ക് ചെയ്യുന്നതിനിടയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്നും ഷോക്കേറ്റാണ് ലാല്‍ കൃഷ്ണ മരിച്ചത്.വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.