നിര്‍മാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു; അപകടമുണ്ടായത് പുലര്‍ച്ചെ, തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വൻ ദുരന്തമൊഴിവായി

എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയില്‍ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നതു കൊണ്ട് പണിക്കാർ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.മുല്ലക്കര വീട്ടില്‍ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വർഷമായി വീടുപണി നടക്കുകയായിരുന്നു. ഷിയാസും കുടുംബവും വളപ്പില്‍ തന്നെ മാറഇ ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.