പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി യുവാവ്; സംയുക്തമായി തെരച്ചില്‍ ആരംഭിച്ച്‌ പൊലീസും നാട്ടുകാരും

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവ് പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് പുഴയിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായത്.സംഭവത്തില്‍ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.