Fincat

ബജറ്റിലെ നികുതി: ധനമന്ത്രി നല്‍കിയതും എടുത്തുകളഞ്ഞതും എന്തൊക്കെയാണ്?

ആദായ നികുതിയില്‍ പല സുപ്രധാനമായ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ്.പലരും പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്തപ്പോള്‍ പലരും നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആദായനികുതിയില്‍ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്തെല്ലാം നികുതികളാണ് എടുത്തുകളഞ്ഞത്

1 st paragraph

ബജറ്റില്‍ ധനമന്ത്രി നല്‍കിയത്

1. പുതിയ ആദായനികുതി സമ്ബ്രദായത്തിലെ സ്ലാബുകള്‍ പരിഷ്കരിച്ചു

2nd paragraph

2.ശമ്ബള വരുമാനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാക്കി വർദ്ധിപ്പിച്ചു. 25000 രൂപ പുതിയ ബജറ്റില്‍ കൂട്ടി

3.ഫാമിലി പെൻഷൻകാർക്ക് ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 15000 രൂപ കൂട്ടി ഇരുപത്തയ്യായിരം രൂപ ആക്കി

4. തൊഴില്‍ ദാതാക്കളുടെ എൻ പി എസ് വിഹിതം 10 ശതമാനത്തില്‍ നിന്നും 14% ആക്കി കൂട്ടി

5. ലോങ്ങ് ടേം ക്യാപ്പിറ്റല്‍ ഗെയിൻ ടാക്സിന്റെ പരിധി ഇരുപത്തിഅയ്യായിരം രൂപ കൂട്ടി ഒന്നേകാല്‍ ലക്ഷമാക്കി

6. ലോങ്ങ് ടേം ക്യാപ്പിറ്റല്‍ ഗെയിൻ ടാക്സ് പന്ത്രണ്ടര ശതമാനം ആക്കി കുറച്ചു. നേരത്തെ ഇത് 20% ആയിരുന്നു.

ധനമന്ത്രി എടുത്തുകളഞ്ഞ നികുതി ഇളവുകള്‍

1. ഷോർട് ടേം ക്യാപിറ്റല്‍ ഗെയിൻ ടാക്സ് 15 ശതമാനത്തില്‍ നിന്നും 20% ആക്കി കൂട്ടി.

2. സ്വർണ്ണം, മറ്റ് ആസ്തികള്‍ എന്നിവയുടെ വില്പനയ്ക്ക് ലഭ്യമായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം എടുത്തു കളഞ്ഞു

3. നികുതി ഇളവ് ലഭ്യമാക്കുന്നതിനായി വാടക വരുമാനം ബിസിനസ് വരുമാനമാക്കി കാണിക്കുന്നതിനുള്ള സൗകര്യം അവസാനിപ്പിച്ചു

4. എഫ് ആൻഡ് ഒയ്ക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് 0.02 ശതമാനത്തില്‍ നിന്നും 0.1% ആക്കി