കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കെട്ടുങ്ങൽ തൂവൽ തീരത്തേക്ക്‌ നേരിട്ട് പോകുവാനുള്ള ഒരു വഴികൂടിയാണിത്.

കുരിക്കൾ റോഡ് പന്ത്രണ്ട് വർഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതെ തകർന്ന് കിടക്കുകയാണ്.

 

നിരവധി യാത്രക്കാരുൾപ്പടെ അനുദിന ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടവർ ഈ തിരാശാപത്തിന് ഒരു മോചനമുണ്ടാകാൻ മുട്ടാത്ത വാതിലുകൾ ഇല്ല. വിവിധ രീതിയിലുള്ള, രാഷ്ട്രീയ പ്രതിഷേധങ്ങൾ നടന്നുവെങ്കിലും യാതൊരുവിധ പുരോഗമനവും, നാളിതുവരെ ലഭിക്കാതിരുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രദേശവാസികളാൽ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും വിവിധതരത്തിലുള്ള സമര മാർഗങ്ങളും സ്വീകരിക്കുകയുംചെയ്തു. അതിന്റെ ഭാഗമായി ജനങ്ങളുടെ നിരന്തമായ അഭ്യർത്ഥനയെ മാനിച്ച്, റോഡിന്റെ ആവശ്യാർത്ഥം രൂപീകരിച്ച ജനകീയ കമ്മിറ്റി കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖേന, തുറുമുഖ വകുപ്പ് മന്ത്രി സജി ചെറിയാന്, തിരുവനന്തപുരത്തെത്തി, കുരിക്കൾ റോഡിന്റെ നവീകരണ പ്രവർത്തിക്ക് ഫണ്ട്‌ അനുവദിക്കാൻ നേരിൽ കണ്ടു നിവേദനം നൽകി. ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. ജനകീയ കമ്മിറ്റിക്ക് വേണ്ടി

ജനകീയ കമ്മിറ്റി കൺവീനർ,

അഷ്റഫ് സി പി, ട്രഷറർ, അബ്ദുറസാഖ്, മുഹമ്മദ് നഹ,

അക്ബർ പിപി, മനോജ്‌ മാഷ്, യൂനസ് തട്ടാൻ കണ്ടി, അനീഷ് ചേർക്കോട്ട്, നിഖിൽ പരമേശ്വരൻ എന്നിവർ പങ്കെടുത്തു