ലോറി മതിലില്‍ ഇടിച്ചു; മതില്‍ തകര്‍ന്ന് വീണു, 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കോഴിക്കോട് : കോയ റോഡില്‍ തെരുവത്ത് ലോറി മതിലില്‍ ഇടിച്ച്, മതില്‍ തകർന്ന് വീണുണ്ടായ അപകടത്തില്‍ 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്.ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച് ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയിലുള്ള ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്.