വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു: മഹീന്ദ്ര ഥാര്‍, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു

മലപ്പുറം എടവണ്ണയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു.വീടിനും കേടുപാടുകള്‍ സംഭവിച്ചു.

ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്ബോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.