Main Banner

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അമ്ബലപ്പുഴ: യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം അഞ്ചില്‍ വീട്ടില്‍ പരേതരായ വർഗീസ് – തങ്കമ്മ ദമ്ബതികളുടെ മകള്‍ സൗമ്യ (40) ആണ് മരിച്ചത്.വ്യാഴം പകല്‍ 11 ഓടെ സൗമ്യയുടെ അയല്‍വാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു. തുടർന്ന് മുറിയുടെ വാതിലിന്‍റെ പൂട്ട് തകർത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റുമോർട്ടം നടത്തി വെള്ളിയാഴ്ച ചെമ്ബുന്തറ വ്യാകുലമാതാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭർത്താവ്: സിംസണ്‍ (പട്ടാളക്കാരനാണ്).

1 st paragraph