Fincat

മയക്കുമരുന്ന് കടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് ഗുളിക കടത്തിയ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുല്‍ത്താൻ ബിൻ സമിഹാൻ ബിൻ അലി അല്‍അത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈൻ ഗുളികകള്‍ കടത്തിയതിന് തബൂക്ക് മേഖലയില്‍ ചൊവ്വാഴ്‌ച ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയമാക്കിയത്.

1 st paragraph

സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഫലമായി പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ കഴിഞ്ഞു. ശേഷം കോടതിയിലേക്ക് റഫർ ചെയ്തു. കോടതി വധശിക്ഷ പുറപ്പെടുവിച്ചു. ഈ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമം അനുസരിച്ച്‌ തീരുമാനിച്ചത് വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.