Main Banner

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

1 st paragraph

ആറ്റിങ്ങല്‍ കരിച്ചയില്‍ രേണുക അപ്പാർട്ട്മെൻ്റില്‍ താമസിക്കുകയായിരുന്നു പ്രീതയും ഭർത്താവ് ബാബുവും. മരുമകൻ അനില്‍ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് ബാബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.