പാഞ്ഞെത്തിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മറിഞ്ഞു; പോസ്റ്റ് ഒടിഞ്ഞ് വീണു; 4 യാത്രക്കാരില്‍ 2 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്ബാടി ആനക്കാംപൊയിലില്‍ കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ അപകടം. കാറില്‍ യാത്ര ചെയ്ത രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.മുത്തപ്പൻപുഴ റോഡിലെ നടുക്കണ്ടത്തിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മറിഞ്ഞു. കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേർക്കാണ് ഗുരുതര പരിക്കേറ്റത്.

ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ഇലക്‌ട്രിക്ക് പോസ്റ്റ് അപകടത്തില്‍ പൂർണമായും തകർന്നു, മൂന്നായി ഒടിഞ്ഞു. ഇതോടെ മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.