അധ്യാപക നിയമനം

തിരൂർ ടി എം ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ കോളേജ് വെബ്‍സൈറ്റിൽ (www.tmgctirur.ac.in) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ : 0494 2630027.

