Shobika

”നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണൂ, ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരും…”വിവാദ പരാമര്‍ശവുമായി ബോബി ചെമ്മണൂര്‍

ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഹണി റോസ്.പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവര്‍ ലുക്കിലൂടെയാണ് ഹണി ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളും ഉദ്ഘാടനവേദികളില്‍ എത്തുമ്ബോള്‍ ധരിക്കുന്ന ഔട്ട്ഫിറ്റുകളും ഹണി ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളായി മാറി. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ഹണി പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും വിവാദങ്ങളായി മാറാറുമുണ്ട്.

1 st paragraph

ഇപ്പോഴിതാ ഹണി റോസിനെതിരെ വിവാദ പരാമർശം നടത്തിയ പ്രമുഖ വ്യവസായി ബോബി ചെമ്മണൂരാണ് വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി ഹണി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. ഓറഞ്ച് കോഓർഡ് സെറ്റ് ധരിച്ചാണ് ഹണി റോസ് ചടങ്ങിന് എത്തിയത്. ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലെസുകള്‍ കഴുത്തില്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതിനിടെ ബോബി ചെമ്മണൂർ ഹണി റോസിനെ ഒന്നു കറക്കി. ”നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്…” എന്നായിരുന്നു ബോബി ചെമ്മണൂർ അതെക്കുറിച്ച്‌ പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ വരുമെന്നും താരം പറഞ്ഞു.

ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധി പേര്‍ ബോബി ചെമ്മണൂരിന് എതിരെ വിമർശനങ്ങള്‍ കുറിക്കുന്നുണ്ട്. ‘സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത്, എത്ര കുടുംബങ്ങള്‍ക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങള്‍ മോശമാണെന്നും’ കുറിക്കുകയാണ് ചിലര്‍. അതിനിടെ ബോബി ചെമ്മണൂരിനെതിരെ പ്രതികരിക്കാതിരുന്നതില്‍ ഹണി റോസിനെതിരെയും വിമർശനങ്ങള്‍ ഉയരുന്നുണ്ട്. ബോചെയ്ക്കെതിരെ വിമർശനങ്ങള്‍ കൂടുകയാണ്.

2nd paragraph