Shobika

റെസിഡന്‍സി വിസ അപേക്ഷകര്‍ ക്ഷയരോഗ പരിശോധന നടത്തണം; നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കറ്റ്: ഒമാനില്‍ റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷകരുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതല്‍ ട്യൂബര്‍കുലോസിസ് (ടിബി) പരിശോധനയും.പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

1 st paragraph

കൈത്തണ്ടയില്‍ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് (ടിഎസ്‌ടി) വഴിയാണ് ടിബി തിരിച്ചറിയുക. പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ നെഞ്ചിന്‍റെ എക്സ് റേ എടുക്കും. ടിബി സ്ഥിരീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നല്‍കും.