Fincat

Adios Amigo:കോമഡിയിൽ തകർത്താടി ആസിഫ് അലി:അഡിയോസ് അമിഗോ പ്രേക്ഷക പ്രതികരണം 

ആസിഫ് അലി നായകനായെത്തിയ ‘അഡിയോസ് അമിഗോ’യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണം.

1 st paragraph

ആദ്യ പകുതി മുതല്‍ തുടങ്ങുന്ന പൊട്ടിച്ചിരിയ്ക്ക് നേതൃത്വം നല്‍കുന്നത് ആസിഫ് അലിയാണ്. പാവപ്പെട്ടവനും പണക്കാരനും കണ്ടുമുട്ടുമ്ബോള്‍ സംഭവിക്കുന്ന സംഭവങ്ങള്‍ രസകരമാകുന്നു.

 

സുരാജ് വെഞ്ഞാറമ്മൂട് ഒരു സാധാരണ ജീവിതം നയിക്കുന്ന കഥാപാത്രമായി തകർത്താടി. ട്രെയിലറില്‍ ഉള്ളതിനേക്കാള്‍ ഒരു പിടി മികച്ച നിമിഷങ്ങള്‍ സുരാജ് ചിത്രത്തിലുടനീളം സ്‌കോർ ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ ഇമോഷണലി അവസാനം കണ്ണ് നിറയിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് നാസർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

2nd paragraph

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ ‘അഡിയോസ് അമിഗോ’സിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറും ജേക്സ് ബിജോയ്‍യും ചേര്‍ന്നാണ്. ക്യാമറ – ജിംഷി ഖാലിദ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, ആർട്ട്‌ – ആഷിഖ് എസ്, ഗാനരചന – വിനായക് ശശികുമാർ, പ്രൊഡക്ഷൻ – കണ്‍ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി – രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ – പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വിഎഫ്‌എക്സ് – ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ – ഓള്‍ഡ്മങ്ക്സ്, വിതരണം – സെൻട്രല്‍ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.