വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം പാചകം ചെയ്ത് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ

മേപ്പാടി: കുക്കിംഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം പാചകം ചെയ്തു. ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് കുക്കിംഗ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാചകം ചെയ്തത്.

സംസ്ഥാന നേതാക്കളും കണ്ണൂർ, കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള പാചക തൊഴിലാളികളുമാണ് ഭക്ഷണം പാചകം ചെയ്യുന്നതിനായി വിവിധ ദിവസങ്ങളിൽ സേവനമനുഷ്ഠിച്ചത്.

പാചക തൊഴിലാളികൾക്ക് വേണ്ടി പാചക തൊഴിലാളികളാൽ രൂപം കൊണ്ട സംഘടനയാണ് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ. 2018ലെ പ്രളയത്തിലും കോവിഡ് കാലഘട്ടങ്ങളിലും ഇത്തരത്തിൽ സൗജന്യമായി ഈ തൊഴിലാളികൾ സേവനമനുഷ്ഠിച്ചിരുന്നു.