മഹീന്ദ്ര ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15-ന് എത്തും, എഞ്ചിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാം

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ഥാറായ റോക്സിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ ഓഫ്-റോഡർ വാഹനം ഇതിനകം വിപണിയില്‍ നിലവിലുള്ള മൂന്ന് ഡോർ ഥാറിൻ്റെ അഞ്ച് ഡോർ പതിപ്പായിരിക്കും. ആകെ ആറ് വേരിയൻ്റുകളിലായിരിക്കും ഥാർ റോക്സ് എത്തുകയെന്നാണ് റിപ്പോർട്ട്. ടൂവീല്‍ ഡ്രൈവ് സജ്ജീകരണം അതിൻ്റെ ബേസ് വേരിയൻ്റുകളില്‍ ലഭ്യമാകും. അതേസമയം 4-വീല്‍ ഡ്രൈവ് സജ്ജീകരണം മധ്യത്തിലും ടോപ്പ് വേരിയൻ്റിലും നല്‍കും.

പുതിയ അഞ്ച് ഡോർ ഥാറിന് ഇലക്‌ട്രോണിക് ബ്രേക്ക് ലോക്കിംഗ് സിസ്റ്റം, ഇൻ്റലിജൻ്റ് ടേണ്‍ അസിസ്റ്റ്, ക്രാള്‍ സ്മാർട്ട് അസിസ്റ്റ്, മള്‍ട്ടിപ്പിള്‍ ടെറൈൻ മോഡുകള്‍, ഇരട്ട വിഷ്ബോണുകളുള്ള സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷൻ, ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപിംഗ് ടെക്നോളജി, മള്‍ട്ടിലിങ്ക് റിയർ സെറ്റപ്പ് എന്നിവ ലഭിക്കും. ഈ പുതിയ എസ്‌യുവിയുടെ മിഡ്-ലെവല്‍ വേരിയൻ്റുകളില്‍ സിംഗിള്‍ പെയിൻ സണ്‍റൂഫ് ലഭ്യമാകും. അതേസമയം ഉയർന്ന വേരിയൻ്റുകളില്‍ പനോരമിക് സണ്‍റൂഫ് നല്‍കും. കൂടാതെ ഓട്ടോമാറ്റിക് എയർകണ്ടീഷണർ, റിയർ എസി വെൻ്റുകള്‍, വയർലെസ് ഫോണ്‍ ചാർജർ, ഫ്രണ്ട്-റിയർ സെൻ്റർ ആംറെസ്റ്റ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡിജിറ്റല്‍ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. സ്മാർട്ട്ഫോണ്‍ കണക്റ്റിവിറ്റി നല്‍കാനും സാധ്യതയുണ്ട്.

ഥാർ റോക്സിൻ്റെ എൻട്രി ലെവല്‍ മോഡലിന് 2.2 ലിറ്റർ ഡീസല്‍ എഞ്ചിൻ മാത്രമേ ലഭിക്കൂ. ഇത് 150bhp കരുത്തും 350Nm ടോർക്കും സൃഷ്ടിക്കും. ഇതിൻ്റെ ഉയർന്ന വേരിയൻ്റിന് 2.2 ലിറ്റർ ഡീസല്‍ എഞ്ചിൻ ഉണ്ടായിരിക്കും. എന്നാല്‍ ഈ എഞ്ചിൻ 172 ബിഎച്ച്‌പി കരുത്തും 370 എൻഎം ടോർക്കും സൃഷ്‍ടിക്കും. ഇത് കൂടാതെ, മിഡ്, ടോപ്പ് വേരിയൻ്റുകളില്‍ 2.0 ലിറ്റർ ടർബോ പെട്രോള്‍ എഞ്ചിൻ ഓപ്ഷനും ഉണ്ടാകും. ഈ എഞ്ചിൻ സ്കോർപിയോ എന്നിലും കാണപ്പെടുന്നു. ഇടത്തരം വേരിയൻ്റുകള്‍ക്ക്, ഈ എഞ്ചിൻ 160 ബിഎച്ച്‌പി പവറും 330 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. ഉയർന്ന വേരിയൻ്റുകളില്‍ ഈ എഞ്ചിൻ 175 ബിഎച്ച്‌പിയും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.