Main Banner

മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി

 

1 st paragraph

താനൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി. തിരൂർ എസ് എസ് എം പോളി ടെക്നിക്ക് ചെയർമാനാണ്. ദീർഘനാൾ പൊതുരംഗത്തും താനൂരിൻ്റെയും തിരൂരങ്ങാടിയുടെയും എം എൽ എയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി തീരദേശത്തെ ലീഗിൻ്റെ മുൻനിര നേതാവ് കൂടിയാണ് .

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.

2nd paragraph

മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കടലോര ജനതയെ മുൻനിരയിലെത്തിക്കുന്നതിലും സമുദ്ധരിക്കുന്നതിലും ഏറെ പരിശ്രമിച്ചിരുന്ന നേതാവിൻ്റെ വിടപറച്ചിൽ ഈ ജനതക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.